Surprise Me!

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയത് ഇവര്‍ 3 പേര്‍ | Oneindia Malayalam

2017-11-07 326 Dailymotion

Sachin Tendulkar, Virender Sehwag and MS Dhoni changed Indian cricket forever: Kapil Dev <br /> <br />ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ മൂന്ന് കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കവെയാണ് കപില്‍ സച്ചിനെയും സേവാഗിനെയും ധോണിയെയും പ്രശംസ കൊണ്ട് മൂടിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെമുഖച്ഛായ മാറ്റിയവരില്‍ പ്രധാനികളാണ് ഇവരെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. ഒരു തലമുറയെ ക്രിക്കറ്റ് മൈതാനത്തേക്കെത്തിക്കുന്നതില്‍ ഇവരുടെ സംഭാവന വളരെ വലുതാണെന്ന് കപില്‍ പറഞ്ഞു. തികച്ച സച്ചിന്‍ ഒരു സമൂഹത്തെയാകെ തന്നിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അതേസമയം വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാത്ത താരമായാണ് സേവാഗിനെ കപില്‍ വിശേഷിപ്പിക്കുന്നത്. രണ്ട് ലോക കിരീടങ്ങള്‍ നേടിത്തരികയും ചെയ്ത മഹേന്ദ്ര സിങ് ധോണിയെ എക്കാലത്തെയും മികച്ച നായകനായാണ് കപില്‍ ദേവ് വിശേഷിപ്പിക്കുന്നത്. ഏതു ഗ്രാമത്തില്‍ ജനിച്ചവരുടെയും സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ധോണിയുടെ വിജയഗാഥയെന്നും അദ്ദേഹം പറഞ്ഞു.

Buy Now on CodeCanyon